ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) 2025ലെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. ജൂലൈ മുതൽ സെപ്റ്റംബർ വരെ മൊത്തം 1.43 കോടി യാത്രക്കാരെയാണ് വിമാനത്താവളം സ്വീകരിച്ചത്.
ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.3 ശതമാനം വളർച്ചയാണ്.
ഈ പാദത്തിലെ പ്രധാന നേട്ടമായി ഓഗസ്റ്റ് മാസം വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി മാറി. ......

ദോഹ : ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി (അശ്ഘാൽ) വടക്കൻ പ്രദേശങ്ങളിലെ റോഡ് നവീകരണ പദ്ധതികൾ പൂർത്തീകരിച്ചു.അൽ ഷമാൽ മുതൽ ഫുവൈറിത് വരെ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലുടനീളം താത്കാലികവും സ്ഥിരവുമായ റോഡുകൾ നിർമ്മിച്ച്, സുരക്ഷാ സംവിധാനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ നെറ്റ്വർക്കുകൾ, സൗന്ദര്യവൽക്കരണം, കാൽനടപാതകൾ, സൈക്കിൾ പാതകൾ എന്നിവ ഒരുക്കുന്ന പദ്ധതിയാണ്പൂർത്തീകരിച്ചത്.പദ്ധതിയുടെ ഭാഗമായി 84 കിലോമീറ്റർ നീളത്തിലുള്ള റോഡുകൾ നിർമ്മിക്കുകയും 746 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും 22,600-ത്തിലധികം പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഇതോടൊപ്പം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന ജോലികളും പൂർത്തിയായി.
ഉംം സ്ലാൽ മുഹമ്മദ്, ബു ഫസ്സീല മേഖലകളിൽ റോഡുകൾ നിർമ്മിക്കുകയും ദർബ് അൽ സായി പ്രദേശത്തേക്കുള്ള ആക്സസ് റോഡുകളും 2,391 പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കുകയും ചെയ്തതായി എഞ്ചിനീയർ സഈദ് അൽ മാൽക്കി വ്യക്തമാക്കി.
നേവൽ അക്കാദമി, ഫുവൈറിത് റിസോർട്ടുകൾ, അൽ ഷമാൽ സർവീസ് സെന്റർ, ഫിഷ് ഫാം, അൽ അൻഡലൂസ് എജ്യുക്കേഷണൽ കോംപ്ലക്സ് (റൗദത്ത് അൽ ഹമാമ), അൽ കാബാൻ സിറ്റി തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി റോഡുകളും സർവീസ് റോഡുകളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.
ഇതിലൂടെ അൽ മജ്ദ് റോഡും അൽ ഖോർ റോഡും തമ്മിലുള്ള ബന്ധം കൂടുതൽ എളുപ്പമായതായി അശ്ഘാൽ അറിയിച്ചു. ......
ദോഹ : ഖത്തറിന്റെ സമുദ്ര പൈതൃകവും ആധുനിക സാങ്കേതിക മികവും സമ്മേളിച്ച ‘ഖത്തർ ബോട്ട് ഷോ 2025’ സമാപിച്ചു. 25 ശതമാനം പങ്കാളിത്ത വർധനയോടെ ഖത്തറിലെ ഏറ്റവും വേഗത്തിൽ വളരുന്ന മറൈൻ പ്രദർശനമായി ഈ വർഷത്തെ എഡിഷൻ ശ്രദ്ധേയമായി.
ഓൾഡ് ദോഹ പോർട്ടിൽ
നാല് ദിവസങ്ങൾക്കിടെ നടന്ന പരിപാടിയിൽ 505 പ്രമുഖ ബ്രാൻഡുകളും, 85 എക്സിബിറ്റർമാരും, 65-ലധികം യാച്റ്റുകളും പങ്കെടുത്തു. ......
ഫരീദാബാദ്: ഫരീദാബാദിൽ പിടിയിലായത് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ വനിതാ ഡോക്ടർ എന്ന് അന്വേഷണ സംഘം. ലക്നൗ സ്വദേശിനിയായ ഡോ. ഷഹീൻ ഷാഹിദാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. രാജ്യത്തെ സുരക്ഷാ ഏജൻസികളെ ഞെട്ടിച്ച വൻ സ്ഫോടകവസ്തു പിടികൂടിയ സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. ......
കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സ്റ്റാർട്ടപ്പായ എലിക്സർ ജുവൽസ് ബഹുരാഷ്ട്ര ശതകോടീശ്വര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പുമായി കൈകോര്‍ത്തു. ലബോറട്ടറിയിൽ വളർത്തിയ വജ്ര സാങ്കേതികവിദ്യയിലും വ്യവസായത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കാന്‍ ഈ സഹകരണത്തോടെ സഹായിക്കും.
എലിക്സര്‍ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിലേക്ക് ബീറ്റാ ഗ്രൂപ്പിന്റെ സ്ഥാപകന്‍ രാജ്മോഹന്‍ പിള്ള, ഡയറക്ടര്‍ രാജ് നാരായണന് പിള്ള എന്നിവരെ ഉൾപ്പെടുത്തി. ......
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനായി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് പ്രകാരമുള്ള തുടർനടപടികൾ മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (K.A.T.) ഉത്തരവിട്ടു. Dr. ......
തിരുവനന്തപുരം: കേരള സർവകലാശാല ഓറിയന്റൽ സ്റ്റഡീസ് ഫാക്കൽറ്റി ഡീനും സംസ്കൃത വിഭാഗം മേധാവിയുമായ ഡോ. സി.എൻ.......
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന് വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന് വിഭാഗം, സിടി സ്കാന്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ......
ന്യൂഡൽഹി:ബോണഫൈഡ് ആവശ്യത്തെയും വാടകക്കുടിശ്ശികയെയും ചൊല്ലിയുള്ള തർക്കത്തിൽ, 1953-ൽ തുടങ്ങിയ വാടകബന്ധത്തിലെ പിൻഗാമികളായ കക്ഷികൾ തമ്മിലുള്ള നിയമപോരാട്ടത്തിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. കീഴ്ക്കോടതികളുടെ വിധികൾ മാറ്റിവെച്ചുകൊണ്ട്, ഭൂവുടമയായ ജ്യോതി ശർമ്മയ്ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയും, വാടകക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
വിധിയുടെ പ്രധാന കണ്ടെത്തലുകൾ
ഉടമസ്ഥാവകാശം ചോദ്യം ചെയ്തത് തള്ളി: വാടകക്കാർ തങ്ങളുടെ മുൻഗാമിയായ ഭൂവുടമ നൽകിയ വാടക കരാർ പ്രകാരമാണ് കടമുറിയിൽ പ്രവേശിച്ചത്. ......
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വിജിലൻസ് മാനുവൽ 2025ന്റെ അഞ്ചാം പതിപ്പും "പിഎൻബി വിജിൽ" മാസികയുടെ പുതിയ ലക്കവും പ്രകാശനം ചെയ്തു. കേന്ദ്ര വിജിലൻസ് കമ്മീഷണർ പ്രവീൺ കുമാർ ശ്രീവാസ്തവയുടെ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവ പ്രകാശനം ചെയ്തത്.
സ്റ്റാഫ് അക്കൗണ്ടബിലിറ്റി പോർട്ടലിന്റെ എൻഡ്-ടു-എൻഡ് ഡിജിറ്റലൈസേഷൻ, കോൺഡക്ട് റിസ്ക് ഫ്രെയിംവർക്ക്, പിഎം സ്വാനിധി പദ്ധതിക്കായുള്ള ഡിജിറ്റൽ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും നടന്നു. ......